സൂറിക്ക് യുണൈറ്റഡിന് സ്വിസ്സ് ഇൻഡ്യാ കപ്പ്.
സൂറിക്ക്: സൂറിക്കിലെ ഫെറാൽടോർഫിൽ 28.9.2019 ൽ നടന്ന ഫുട് ബോൾ ടൂർണമെന്റിൽ സൂറിക്ക് യുണൈറ്റഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി . 400 സ്വിസ്സ് ഫ്രാങ്കിന്റെ കാഷ് പ്രൈസും സ്വിസ്സ് ഇൻഡ്യാ കപ്പ് ട്രോഫിയും കൂടാതെ 10 സ്വിസ് നാഷണൽ ഫുട് ബോൾ ടൂർണമെന്റ് ടിക്കറ്റുകളും ജേതാകൾക്ക് നൽകി ആദരിച്ചു .
വാശിയേറിയ ഫൈനലിൽ ഇന്ത്യൻ ബുൾസ് ടാലന്റ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴ്പ്പെടുത്തിയാണ് സൂറിക്ക് യുണൈറ്റഡ് വിജയ കിരീടം നേടിയത്. ജീവൻ പുന്നക്കൽ ആയിരുന്നു സൂറിക്ക് യുണൈറ്റഡ് ക്യാപ്റ്റൻ .
ഇന്ത്യൻ ബുൾസ് ടാലന്റ്സിന് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ട്രോഫിയും വൈ ബി മാച്ചിന്റെ 10 ടിക്കറ്റുകളും ടീമിന് സമ്മാനിച്ചു . ജോയൽ സിമോൺ ആയിരുന്നു ക്യാപ്റ്റൻ.
ജോയൽ മാത്യു ക്യാപ്റ്റൻ ആയ ഡബിൾ എ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു . ട്രോഫിയും ടാറ്റാ കൺസൾട്ടൻസി സ്പോൺസർ ചെയ്ത സ്മാർട്ട് കപ്പുകളും സമ്മാനമായി നൽകി .
ബെസ്ററ് പ്ലെയർ ആയി സാം പടിക്കക്കുടിയെയും, ടോപ് സ്‌കോറർ ആയി ലിബിൻ മണവാളനെയും ബെസ്റ്റ് ഗോൾ കീപ്പർ ആയി അമൽ മൂഞ്ഞേലിലിനെയും തിരഞ്ഞെടുത്തു.
ഫുട്ബോൾ കോർണർ ഓഷ്‌ലിൻ സ്പോൺസർ ചെയ്ത ഫുട്ബോൾ കിറ്റുകൾ ബെസ്റ്റ് പ്ലേയർ (സാം പടിക്കക്കുടി ), ടോപ് സ്‌കോറർ ( ലിബിൻ മണവാളൻ), ബെസ്റ്റ് ഗോൾ കീപ്പർ (അമൽ മൂഞ്ഞേലിൽ ) എന്നിവർക്ക് സമ്മാനിച്ചു .
മത്സരവിജയികൾക്ക് കേളി സെക്രട്ടറി ദീപാ മേനോൻ , കേളി ട്രഷറർ പയസ് പാലാത്രക്കടവിൽ, കേളി പി.ആർ.ഓ ജേക്കബ് മാളിയേക്കൽ എന്നിവർ ട്രോഫികളും സമ്മാനങ്ങളും നൽകി ആദരിച്ചു. ഗ്രൈഫൻ സേയിലുള്ള മിലാൻഡിയ ഓപ്പൺ ഗ്രൗണ്ടിലാണ് പതിവ് പോലെ ഈ വർഷവും സ്വിസ്സ് ഇൻഡ്യാ കപ്പ് ടൂർണമെന്റ് അരങ്ങേറിയത്. യൂത്ത് വിങ് ഒരുക്കിയ ഫുടബോൾ ടൂർണമെന്റ് തികച്ചും അച്ചടക്കവും സമയനിഷ്ഠയും പാലിച്ചു.