New Executive Members for 2020

Indian Food Festival & Bazar
26 October 2019
Kalamela 2020 Kickoff
5 January 2020

New Executive Members for 2020

 

New Executive Members for 2020

സ്വിറ്റ്‌സർലൻഡിൽ "കേളി"ക്ക് നവ സാരഥികൾ

സൂറിക്ക് : സ്വിറ്റ്സർലഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. നവംബർ 30 ന് സൂറിക്കിൽ വച്ച് നടന്ന പൊതുയോഗമാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്.

മികച്ച പ്രവർത്തനം കാഴ്ച വെച്ച്‌ സ്ഥാനമൊഴിയുന്ന കമ്മിറ്റിയെ പുതിയ പ്രസിഡന്റ് ജോസ് വെളിയത്ത് അഭിനന്ദിച്ചു.

പുതിയ കമ്മിറ്റിയോടൊപ്പം തോളോട് തോൾ ചേർന്ന് കേളിയുടെ എല്ലാ പ്രവർത്തനങ്ങളിലും സഹായികളായിരിക്കുമെന്ന് ബെന്നി പുളിക്കലിന്റെ നേതൃത്വത്തിൽ സ്ഥാനമൊഴിഞ്ഞ കമ്മിറ്റിയംഗങ്ങളും പറഞ്ഞു.

കേളിയുടെ പുതിയ സാരഥികൾ :

പ്രസിഡന്റ് : ജോസ് വെളിയത്ത്, വൈസ് പ്രസിഡന്റ്: ഷാജി ചാങ്ങേത്ത്. സെക്രട്ടറി: ബിനു വാളിപ്ലാക്കൽ , ജോയിന്റ് സെക്രട്ടറി : സജി പുളിക്കക്കുന്നേൽ, ട്രെഷറർ :ഷാജി കൊട്ടാരത്തിൽ, പി.ആർ.ഓ : ലൂക്കോസ് പുതുപ്പറമ്പിൽ, പ്രോഗ്രാം ഓർഗനൈസർ : ബിനു കാരക്കാട്ടിൽ , ആർട് സ് സെക്രട്ടറി : ഷോളി വെട്ടിമൂട്ടിൽ , സോഷ്യൽ സർവീസ് കോ ഓർഡിനേറ്റർ :ജോയ് വെള്ളൂക്കുന്നേൽ, ഓഡിറ്റർ :പയസ് പാലാത്രക്കടവിൽ കൂടാതെ കമ്മിറ്റി അംഗങ്ങളായി ജെയിംസ് ചാത്തംകണ്ടം , തോമസുകുട്ടി കൊട്ടാരത്തിൽ , വിശാൽ ഇല്ലിക്കാട്ടിൽ , ബിജു ഊക്കൻ, ജോമോൻ പണിക്കപ്പറമ്പിൽ എന്നിവരെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ രണ്ട് വർഷത്തെ കാലയളവിൽ ഒരു ലക്ഷത്തിമുപ്പത്തിനായിരത്തിൽ പരം (CHF 1,33,000.-) സ്വിസ് ഫ്രാങ്കിന്റെ കാരുണ്യ പ്രവർത്തനമാണ് കേളി കേരളത്തിൽ ചെയ്‌തത്‌. ഇന്ത്യൻ കലകളുടെ മത്സരവേദിയായ കേളി കലാമേള , പ്രവാസി മലയാളിയുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഉത്സവമായ ഓണാഘോഷം കൂടാതെ രണ്ടാം തലമുറയുടെ കാരുണ്യ പദ്ധതി ആയ കിൻഡർ ഫോർ കിൻഡർ ചാരിറ്റി ഇവൻറ് എന്നിവ എല്ലാ വർഷവും നടത്തി വരുന്ന പ്രസ്ഥാനമാണ് കേളി.സുമനസ്സുകളായ നിരവധി പേരുടെ വോളന്റീയർ സേവനങ്ങളാണ് കേളിയുടെ അടിത്തറ.

1998 ൽ പ്രവർത്തനം ആരംഭിച്ച കേളി കഴിഞ്ഞ ഇരുപത് വർഷങ്ങളിൽ ആയി സ്‌തുത്യർഹമായ സേവനങ്ങളാണ് കാഴ്ച വച്ചത്.